Today: 07 Sep 2024 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ കിറ്റയില്‍ കൂടുതല്‍ ഫീസ് നല്‍കണം
Photo #1 - Germany - Otta Nottathil - fees_hike_in_kitas_germany
ബര്‍ലിന്‍: ജര്‍മ്മനിയിലെ രക്ഷിതാക്കള്‍ ജീവനക്കാരുടെ കുറവിനെ നേരിടാന്‍ കിന്‍ഡര്‍ഗാര്‍ട്ടനുകളില്‍ അതായത് കിറ്റകളില്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടിവരും. ജര്‍മ്മനിയിലെ സംസ്ഥാന ഗവണ്‍മെന്റുകള്‍ കിറ്റകള്‍കക്ക് നല്‍കിവരുന്ന കിറ്റ ഫീസ് കുറയ്ക്കുന്നതിന് ഫെഡറല്‍ ഫണ്ടുകള്‍ ഉപയോഗിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നതോടെ മാതാപിതാക്കള്‍ കിറ്റയില്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടിവരുന്ന അവസ്ഥയാണ് സംജാതമാവുന്നത്. കീറ്റയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനാണ് പണം ചെലവഴിക്കേണ്ടിവരിക.

ജര്‍മ്മനിയിലെ പല ഡേകെയര്‍ (കിറ്റ) കേന്ദ്രങ്ങളുടെയും സ്ഥിതി അനിശ്ചിതത്വത്തിലാണ്, അണ്ടര്‍ സ്ററാഫിംഗ് മൂലം അമിതഭാരമാണ് കീറ്റ ജോലിക്കാര്‍ അനുഭവിക്കുന്നത്. കൂടാതെ, ബന്ധപ്പെട്ട ജീവനക്കാരുടെ പണിമുടക്കുകളും അടച്ചുപൂട്ടലുകള്‍, പലപ്പോഴും രക്ഷിതാക്കളെ ബദല്‍ ശിശുസംരക്ഷണം കണ്ടെത്താന്‍ ശ്രമിക്കേണ്ടിവരുന്നതും ജര്‍മനിയിലെ നിത്യകാഴ്ചയാണ്.

കിറ്റാസിലെ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കായി സര്‍വീസ് യൂണിയന്‍ വെര്‍ഡി പോരാടുമ്പോള്‍, ഈ നിരാശാജനകമായ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് കുടുംബകാര്യ മന്ത്രാലയം പുതിയ പദ്ധതികള്‍ തയ്യാറാക്കുകയാണ്.
ഡിപിഎ നേടിയ ചൈല്‍ഡ് കെയര്‍ ക്വാളിറ്റി ആക്ടിന്റെ കരട് പ്രകാരം, സംസ്ഥാന സര്‍ക്കാരുകള്‍ ഫെഡറല്‍ ഫണ്ടുകള്‍ ചെലവഴിക്കുന്ന രീതിയില്‍ ഭാവിയില്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും.

2025 മുതല്‍, കുടുംബ മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നല്‍കുന്ന 2 ബില്യണ്‍ യൂറോ, കുടുംബങ്ങള്‍ക്ക് കിറ്റ ഫീസ് കുറയ്ക്കുന്നതിന് പകരം, പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രാഥമികമായി ഉപയോഗിക്കും

നിലവില്‍, ഈ ഫെഡറല്‍ ഫണ്ടിംഗിന്റെ 49 ശതമാനം വരെ സംസ്ഥാനങ്ങള്‍ക്ക് ഡേകെയര്‍ ഫീസ് കുറയ്ക്കുന്നതിനോ അവ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതിനോ ഉപയോഗിക്കാം.

വരും ആഴ്ചകളില്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുന്ന പുതിയ നിയമം ഈ സാധ്യതകള്‍ ഇല്ലാതാക്കും.ഭാവിയില്‍ മാതാപിതാക്കള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. കുടുംബ മന്ത്രി ലിസ പോസ്പറയുന്നതനുസരിച്ച്, 2030~ഓടെ ജര്‍മ്മനിയിലെ ഡേകെയര്‍ സെന്ററുകളില്‍ 50,000 മുതല്‍ 90,000 വരെ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട് ~ എന്നാല്‍ Paritätische Wohlfahrtsverband ന്റെ ഒരു ബദല്‍ കണക്ക് സൂചിപ്പിക്കുന്നത് ഈ സംഖ്യ 125,000 വരെയാകുമെന്നാണ്.
- dated 25 Jul 2024


Comments:
Keywords: Germany - Otta Nottathil - fees_hike_in_kitas_germany Germany - Otta Nottathil - fees_hike_in_kitas_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
knief_attack_karlsruh_hbf
ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം ഒരാള്‍ക്ക് കുത്തേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
german_economy_falling
ജര്‍മ്മന്‍ സമ്പദ്വ്യവസ്ഥ താഴ്ച്ചയിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
minister_baernock_telaviv_discussion
ജര്‍മന്‍ വിദേശകാര്യമന്ത്രി ഇസ്രയേലില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
munich_berlin_average_living_cost_salary
മ്യൂണിക്കും ബര്‍ലിനും ; വിദേശികള്‍ക്ക് മികച്ച വരുമാനം എവിടെയാണ് ലഭിക്കുന്നത് Recent or Hot News
തുടര്‍ന്നു വായിക്കുക
munich_poilice_shoot_18_year_is_man_israeli_consulate
ജര്‍മ്മനിയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് സമീപം എത്തിയ തോക്കുധാരിയെ ജര്‍മന്‍ പൊലീസ് വെടിവെച്ചു കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
messer_attack__hannover_
ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം ; ഒരാള്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
afd_winning_germany_busines_world_afraid
തീവ്ര വലതുപക്ഷ വിജയത്തില്‍ ജര്‍മ്മന്‍ ബിസിനസുകാര്‍ വലിയ ആശങ്കയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us